നാദാപുരം : ( nadapuram.truevisionnews.com ) ഉറ്റവർ കണ്ണീരോടെ വിട നൽകി. അമയയുടെ വേർപാടിൻ്റെ ഞെട്ടലിൽ പുറമേരി ഗ്രാമം. പുറമേരി കൊമ്മിളി മീത്തൽ അമയ (28) ൻ്റെ മൃതദേഹം ഇന്ന് പകൽ വീട്ട് വളപ്പിൽ സംസ്കരിച്ചു.
ഇന്നലെ പകൽ 12 മണിയോടെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ അമയയെ കണ്ടെത്തിയത്. ടൗണിലേക്ക് പോയ സഹോദരൻ അഭിനന്ദ് വീട്ടിലെത്തിയപ്പോൾ വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇന്നലെ വടകര ജില്ലാ ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള അമയ ഇപ്പോൾ വാട്ടർ അതോറിറ്റിയൽ താൽക്കാലിക ജോലി ചെയ്ത് വരികെയായിരുന്നു. മൃതദേഹത്തിനരികിൽ നിന്ന് കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. നാദാപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
അച്ഛൻ : ബാബു (പ്രവാസി ),അമ്മ : ലതിക (സി.പി ഐ.എം നടേമ്മൽ പീടിക ബ്രാഞ്ചംഗം -ജനകീയ ഹോട്ടൽ പുറമേരി ) സഹോദരൻ: അഭിനന്ദ് ബി.
Farewell with tears The village of shock over Amaya's death



































