നാദാപുരം: [nadapuram.truevisionnews.com] വ്യാപാരി വ്യവസായി സമിതി കുറുവന്തേരി യൂണിറ്റ് അംഗമായിരുന്ന പരേതനായ കല്ലുള്ളപുതിയോട്ടിൽ രമേശന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ ധനസഹായം കൈമാറി.
വ്യാപാരി മിത്ര പദ്ധതിയിൽ നിന്നുള്ള ഈ തുകയുടെ ചെക്ക് തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് കുടുംബാംഗങ്ങൾക്ക് നൽകി. ചെക്യാട്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വസന്ത കരിന്ത്രയിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എൻ. കുമാരൻ സ്വാഗതം ആശംസിച്ചു.
കെ. ബിജ, സി. ബാലൻ, കെ.പി. കുമാരൻ, വള്ളിൽ അബ്ദുള്ള, കെ. പ്രശാന്ത്, കെ. രമേശൻ, പുഴക്കൽ രാമചന്ദ്രൻ, കാളിയെടുത്ത് അഫ്സത്ത് എന്നിവർ സംബന്ധിച്ചു.
Five lakh rupees given to the family of the late Rameshan










































