നാദാപുരം: ( https://nadapuram.truevisionnews.com/) മൊദാക്കര ദർസ്ഇരുപതാം വാർഷികാഘോഷം ആരംഭിച്ചു. രാത്രി നടന്ന വൈജ്ഞാനിക വേദി മുനീർ സഖാഫി ഉദ്ഘാടനം ചെയ്തു.
കണ്ണോത്ത് കുഞ്ഞാലി ഹാജി അധ്യക്ഷത വഹിച്ചു.ഡോ. ഉവൈസ് ഫലാഹി പ്രഭാഷണം നടത്തി. വ്യാഴം, വെള്ളി ദിവസങ്ങളിൽ കർമ്മശാസ്ത്ര വേദി, സന്തതീ സംഗമം,വിദ്യാർഥി സംഗമം, എന്നിവ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വ്യാഴാഴ്ച രാവിലെ 10ന് നടക്കുന്ന ഫിഖ്ഹ് കോൺക്ലേവ് ഇസ്ഹാഖ് ഖാസിമി ചാലപ്പുറം ഉദ്ഘാടനം ചെയ്യും. ജഅ്ഫർ വഹബി നാദാപുരം, ജഅ്‌ഫറലി മുഈനി പുല്ലൂർ, അബ്‌ദുല്ല മുഈനി അരൂർ,റഷീദലി വഹബി എടക്കര എന്നിവർ വിഷയാവതരണം നടത്തും.
വൈകിട്ട് 7ന് നടക്കുന്ന വൈജ്ഞാനിക വേദിയിൽ മസ്ഊദ് മൗലവി തച്ചിലത്ത് പ്രഭാഷണം നടത്തും.വെള്ളി 2 ന് പൂർവ്വ വിദ്യാർഥി സംഗമം, വൈകിട്ട് 5ന് ഖിൽഅ ദാനം എന്നിവ നടക്കും. വൈകിട്ട് 7ന് നടക്കുന്ന സമാപന സമ്മേളനം പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

കെ.കെ.കുഞ്ഞാലി മുസ് ലിയാർ ശഹാദ ദാനം നിർവഹിക്കും. മൗലാനാ എ നജീബ് മൗലവി മുഖ്യ പ്രഭാഷണവും നിർവഹിക്കും. ടി.പി.മുഹമ്മദ്, സദഖത്തുള്ള ഇരുവേറ്റി, ജഅഫർ വഹ ബി നാദാപുരം എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Modakkara Dars 20th anniversary celebrations begin











































