ചെക്യാട്: [nadapuram.truevisionnews.com] ചെക്യാട് ഗ്രാമപഞ്ചായത്തിന്റെ 2026-27 വർഷത്തെ വാർഷിക പദ്ധതി രൂപീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പദ്ധതിയുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച വർക്കിങ് ഗ്രൂപ്പ് പൊതുയോഗം പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് വസന്ത കരിന്ത്രയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ പദ്ധതിയുടെ കരട് നിർദേശങ്ങൾ അവതരിപ്പിച്ചു. യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ സി.കെ. ജമീല, സി.എച്ച്. ഹമീദ് മാസ്റ്റർ എന്നിവരും വാർഡ് അംഗങ്ങളായ അബ്ദുല്ല കെ.കെ., കുമാരൻ കെ.പി., ബീജ കെ., തൊടുവയിൽ മഹമൂദ് എന്നിവരും സംസാരിച്ചു. മുഹമ്മദ് ആശിഖ് കെ. സ്വാഗതവും ബിജുമോൻ നന്ദിയും രേഖപ്പെടുത്തി.
Chekyad Panchayat annual plan formulation begins










































