നാദാപുരം : (nadapuramnews.com) പേരോട് എം ഐ എം എച്ച് എസ് എസ് എൻസിസി എയർ വിംഗ് കേഡറ്റുകൾ മൈക്രോ ലൈറ്റ് എയർ ക്രാഫ്റ്റ് ഫ്ലയിങ് പരിശീലനം നടത്തി. കൊച്ചി നേവൽ എയർ ബേസിൽ ആണ് കേഡറ്റുകൾ പരിശീലന പറക്കൽ നടത്തിയത്. ഹൈസ്കൂൾ പഠന സമയത്ത് വിമാനം പറത്താൻ കിട്ടിയ അപൂർവ്വ അവസരത്തിൻ്റെ ആവേശം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് എന്ന് കേഡറ്റുകൾ സാക്ഷ്യപ്പെടുത്തുന്നു.

പത്തു കേഡറ്റുകൾക്ക് ആണ് പരിശീലന പറക്കലിനു ഭാഗ്യം ലഭിച്ചത്. സർജൻ്റ് മാരായ ഐമൻ,ഗായത്രി, കോർപൽ റാങ്കിൽ പെട്ട റാഹം ദിൽ, നിരൻജ്,ഷസിൻ മുഹമ്മദ് സജീർ,മുഹമ്മദ് അബ്ദുൾ ഹഫീദ്, ഷുറൂറ ഷഭ, ലുബിന ടി കെ, ഫാത്തിമ സി എച്ച്, ഹനൂന ഫാത്തിമ,എന്നീ കാഡറ്റുകൾക്ക് ഗ്രൂപ്പ് ക്യാപ്റ്റൻ ഉദയ് രവി ആണ് പരിശീലനം നൽകിയത്. എൻസിസി ഓഫീസർ അഷ്റഫ് കിഴക്കയിൽ പങ്കെടുത്തു.
#skyblue #MIM #NCC #cadets #tookoff #conducted #training #flight