നാദാപുരം : (nadapuramnews.com) വിലക്കയറ്റം തടഞ്ഞുനിർത്താൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ നിർമാണ തൊഴിലാളി യൂണിയൻ സിഐടിയു നാദാപുരം ഏരിയാ കൺവൻഷൻ ആവശ്യപ്പെട്ടു.
ആനത്തലവട്ടം ആനന്ദൻ നഗറിൽ നടന്ന (കല്ലാച്ചി ചെത്തുതൊഴിലാളി യൂണിയൻ ഹാൾ) യൂണിയൻ ജില്ലാ പ്രസിഡന്റ് എം ഗിരീഷ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ കെ പി സുരേന്ദ്രൻ അധ്യക്ഷനായി. എം താജൻ രക്തസാക്ഷി പ്രമേയവും കെ എൻ നാണു അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ കെ ബാബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ചടങ്ങിൽ ജില്ലാ സെക്രട്ടറി പി ശ്രീധരൻ സംസാരിച്ചു. കൺവൻഷനിൽ പുതിയ ഭാരവാഹികളായി : കെ പി സുരേന്ദ്രൻ (പ്രസിഡന്റ്), യു കെ ബാലൻ, പി ബാലൻ, എം രാജൻ, കെ എൻ നാണു, സി കൃഷ്ണൻ, കെ പി നളിനി (വൈസ് പ്രസിഡന്റ്), കെ കെ ബാബു (സെക്രട്ടറി), എം പി വാസു, കെ വി രാജൻ, പി അനിൽ കുമാർ , സി കെ അരവിന്ദാക്ഷൻ, ടി ലീല, കെ ബൈജു (ജോ.സെക്രട്ടറി), ആർ ടി കുമാരൻ (ട്രഷറർ).
#central #government #should #take #action #stop #rise #prices #CITU #Nadapuram #Area #Convention


































_(30).jpeg)








