അരൂർ: [nadapuram.truevisionnews.com] രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനം അരൂരിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. അരൂർ ചെങ്ങണംകോട്ട് ഗോവിന്ദൻ നായർ സ്മാരക അങ്കണവാടിയിൽ നടന്ന ചടങ്ങിൽ മാധ്യമപ്രവർത്തകൻ പി.കെ. രാധാകൃഷ്ണൻ പതാക ഉയർത്തി.
തോലേറി രാജൻ, അങ്കണവാടി വർക്കർ സീത, ഹെൽപ്പർ അജിത എന്നിവർ ചടങ്ങിൽ സംസാരിച്ചു. അരൂർ നടക്ക് മീത്തൽ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷത്തിൽ പി.കെ. കണാരൻ മാസ്റ്റർ പതാക ഉയർത്തി.
എൻ.കെ. വേണു, പി.കെ. സദാനന്ദൻ, മുൻ സേവാദൾ ചെയർമാൻ അച്യുതൻ, എം.കെ. സന്തോഷ്, പി. വിനോദൻ, സി.ടി.കെ. അമ്മത്, സി.കെ. ശങ്കരൻ മാസ്റ്റർ, സി. ബാലകൃഷ്ണൻ, ടി.കെ. വാസുദേവൻ, കെ. രവീന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
77th Republic Day











































