അരൂർ: [nadapuram.truevisionnews.com] സർവീസ് പെൻഷൻകാരുടെ ഡിഎ കുടിശ്ശിക അടിയന്തരമായി അനുവദിക്കണമെന്നും പെൻഷൻ പരിഷ്‌കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും കെഎസ്എസ്പിയു അരൂർ ഏരിയ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
പുറമേരി പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികവ് തെളിയിച്ച അമർനാഥ് നമ്പ്യാരെയും തദ്ദേശസ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെഎസ്എസ്പിയു അംഗങ്ങളെയും ആദരിച്ചു.
യോഗത്തിൽ എൻ.കെ. ബാലകൃഷ്ണൻ, ടി.കെ. രാഘവൻ, എം.പി. ശശി, കെ. കണ്ണൻ, ഇ. അജയകുമാർ, സി. മുരളീധരൻ, ഇ.എം. രാധ, വി.ടി. ലീല, പി.കെ. ജ്യോതികുമാർ, പി.പി. ചന്ദ്രൻ, എ.കെ. രാജീവൻ, കെ.കെ. രാമചന്ദ്രൻ, പി. വിജയൻ എന്നിവർ പ്രസംഗിച്ചു.
എം.പി. ശശിയെ പ്രസിഡന്റായും എ. അജയകുമാറിനെ സെക്രട്ടറിയായും എ.കെ. രാജീവനെ ട്രഷററായും പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു. സി. മുരളീധരൻ, എം.പി. സുധാകരൻ, ഇ.എം. രാധ (വൈസ് പ്രസിഡന്റുമാർ), വി.ടി. ലീല, പി.പി. ചന്ദ്രൻ, മഞ്ജുളാ ദേവി (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
Pension reform should begin immediately











































