എടച്ചേരി: [nadapuram.truevisionnews.com] കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ അഖിലേന്ത്യാ കിസാൻ സഭ എടച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'കർഷക രോഷാഗ്നി' പ്രതിഷേധം സംഘടിപ്പിച്ചു.
പാർലമെന്റിൽ അവതരിപ്പിച്ച വിത്ത് ബില്ല് പിൻവലിക്കുക, രാസവളങ്ങളുടെ വിലവർധനവ് കുറയ്ക്കുക, തൊഴിലുറപ്പ് നിയമ ഭേദഗതി പിൻവലിക്കുക, കൃഷിയിടങ്ങളിലെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
പ്രതിഷേധ പരിപാടി കിസാൻ സഭ ജില്ലാ കമ്മിറ്റി അംഗം സന്തോഷ് കക്കാട്ട് ഉദ്ഘാടനം ചെയ്തു. സി.പി.ഐ എടച്ചേരി ലോക്കൽ സെക്രട്ടറി കളത്തിൽ സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സി. സുരേന്ദ്രൻ, തൂണേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീമ വള്ളിൽ, പി.ടി. വത്സൻ, കെ.പി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
പ്രതിഷേധ പ്രകടനത്തിന് വാച്ചാൽ ശ്രീധരൻ, ഇ. രാജൻ, സജിത്ത് കാട്ടിൽ, പി.പി. ഷിജുകുമാർ, എസ്.കെ. കുമാരൻ, റീന താഴേക്കൽ, എം.വി. ശ്രീജ എന്നിവർ നേതൃത്വം നൽകി.
Farmers protest in Edachery










































