തൂണേരി: [nadapuram.truevisionnews.com] റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് തൂണേരി ഗ്രാമപഞ്ചായത്തിലെ വെള്ളൂർ നോർത്ത് പന്ത്രണ്ടാം വാർഡിൽ വിവിധ വികസന-ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
65-ാം നമ്പർ അങ്കണവാടിയിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ വി.കെ. രജീഷ് പതാക ഉയർത്തി. 'തെളിമയാർന്ന തൂണേരി' പദ്ധതിയുടെ ഭാഗമായി അങ്കണവാടികൾക്കുള്ള വേസ്റ്റ് ബിൻ വിതരണവും അജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ വീടുകൾക്കുള്ള ചാക്കുകളുടെ വിതരണവും ഇതോടൊപ്പം നടന്നു.
വാർഡിലെ പ്രധാന റോഡുകളും പൊതുയിടങ്ങളും തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രജില കിഴക്കുംകരമൽ, പി.പി. സുരേഷ് കുമാർ, അങ്കണവാടി ടീച്ചർ സുജ, ഫസൽ മാട്ടാൻ, പി.കെ.സി. ഹമീദ്, അഭിഷേക് എൻ.കെ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഹരിതകർമ്മ സേനാംഗങ്ങളായ രമണി എ.കെ., റീജ ചുണ്ടേപുനത്തിൽ, മേറ്റുമാരായ റിന എം.കെ., സിന്ധു ചോങ്ങാട്ട്, രജിത മുടപ്പിലായി, സീമ കോയിപ്പറ്റ എന്നിവരും പ്രവർത്തനങ്ങളിൽ പങ്കാളികളായി.
Republic Day celebration in Thuneri











































