വാണിമേൽ: [nadapuram.truevisionnews.com] യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ (യുഡിഎഫ്) വാണിമേൽ പഞ്ചായത്ത് ചെയർമാനായി വി.കെ. മൂസ മാസ്റ്ററെ തിരഞ്ഞെടുത്തു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെത്തുടർന്ന് അഷ്റഫ് കൊറ്റാല സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ ചെയർമാനെ നിശ്ചയിക്കാൻ മുസ്ലിം ലീഗ് ജില്ലാ നേതൃത്വം തീരുമാനമെടുത്തത്.
കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ (കെ.എസ്.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറിയായും മുൻ ഭരണസമിതിയിൽ വാണിമേൽ ഗ്രാമപഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുള്ള മൂസ മാസ്റ്റർ, നിലവിൽ ഇനിഷ്യേറ്റീവ് കൾച്ചറൽ ഓർഗനൈസേഷന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയാണ്.
മികച്ച സംഘാടകൻ എന്ന നിലയിലുള്ള ഇദ്ദേഹത്തിന്റെ പ്രവർത്തനപരിചയം വാണിമേലിൽ യുഡിഎഫ് സംവിധാനത്തെ ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
V.K. Moosa Master appointed as Vanimel Panchayat Chairman











































