നാദാപുരം : (nadapuramnews.com) ഇടിമിന്നലിൽ നാദാപുരത്ത് വീടിനും കടയ്ക്കും നാശനഷ്ടമുണ്ടായി. പുളിക്കൂലിലെ വണ്ണാത്തിക്കുനിയിൽ ബിയ്യാത്തുവിന്റെ വീടിനാണ് അപകടം സംഭവിച്ചത്.
ചുമരിനും കുളിമുറിക്കും വിള്ളലുകളുണ്ടായി. ഇലക്ട്രിസിറ്റി മീറ്റർ ബോഡുകളും സ്വിച്ചുകളും കരിഞ്ഞുപോയി. പൂർണ്ണമായും വയറിംഗ് മാറ്റിയാലേ വൈദ്യുതി കണക്ഷൻ കൊടുക്കാൻ കഴിയൂ.
അഹമ്മദ്മുക്കിലെ പരിപ്പിൽ കുഞ്ഞബ്ദുല്ലയുടെ കടക്കാണ് വിള്ളലുണ്ടായത്. കടയുടെ പിൻ ഭാഗത്തെ പില്ലർ അടർന്നുപോയി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദലി സ്ഥലം സന്ദർശിച്ചു.
thunder and lightning; Damage to house and shop in Nadapuram










































