വടകര: (nadapuramnews.com) ലോക പ്രമേഹ ദിനത്തിൽ പാർകോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സംഘടിപ്പിച്ച പാർകോ ഡയബത്തോൺ 2023 സൗജന്യ ശില്പശാല പ്രമേഹത്തിനെതിരെയുള്ള പ്രതിരോധമായി. ജനറൽ മെഡിസിൻ, ഡയബറ്റോളജി, നെഫ്രോളജി, ഒഫ്ത്താൽമോളജി, ഗൈനക്കോളജി, പൊഡിയാട്രി, ക്ലിനിക്കൽ ന്യൂട്രീഷ്യൻ ആന്റ് ഡയറ്ററ്റിക്സ്, ഡയബറ്റിക് ഫിസിയോതെറാപ്പി ഡിപ്പാർട്ട്മെന്റുകളിലെ വിദഗ്ദ്ധരുടെ നേതൃത്വത്തിലായിരുന്നു ശില്പശാല.
പ്രമേഹത്തിനെതിരെയുള്ള സമഗ്ര ബോധവൽക്കരണത്തിനായി ഒരുക്കിയ ഡയറ്റ് കൗൺസിലിംഗ്, ഡയബറ്റിക് എക്സസൈസ് പരിശീലനം, ഫൂട് കെയർ ക്ലിനിക്, ഓപ്പൺ ഫോറം തുടങ്ങിയ സെഷനുകൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ക്ലിനിക്കൽ ന്യൂട്രീഷൻ വിഭാഗവും എം ജെ വി എച്ച് എസ് എസ് വില്ല്യപ്പള്ളി, ടി എസ് ജി വി എച്ച് എസ് എസ്, പയ്യോളി എന്നീ സ്ക്കൂളിലെ വിദ്യാർത്ഥികളും തയ്യാറാക്കിയ ഡയബറ്റിക് ഡയറ്റ് ഫുഡ് പ്രദർശനവും വേറിട്ട അനുഭവമായി.
പ്രമേഹവുമായി ബന്ധപ്പെട്ട ജനങ്ങളുടെ സംശയങ്ങൾക്ക് വിദഗ് ദ്ധർ മറുപടി നൽകി. ശില്പശാലയിൽ പങ്കെടുത്തവർക്ക് 2000 രൂപ വില വരുന്ന എച്ച്ബിഎ1സി, യൂറിൻ മൈക്രോആൽബുമിൻ, ബയോതെസിയോമെട്രി, കൊളസ്ട്രോൾ തുടങ്ങിയ ലബോറട്ടറി പരിശോധനകളും കൺസൾട്ടേഷനും സൗജന്യമായിരുന്നു.പാർകോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.ദിൽഷാദ് ബാബു ശില്പശാല ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ ഡയറക്ടർ ഡോ. പി നസീർ അധ്യക്ഷതയും ലോക പ്രമേഹദിന സന്ദേശവും നൽകി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുഭാഷ് സ്കറിയ, സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖൻ റൊട്ടേറിയൻ പി പി രാജൻ, സീനിയർ കൺസൾട്ടന്റ് ഒഫ്ത്താൽമോളജിസ്റ്റ് ഡോ.ബാബുരാജ്, സീനിയർ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്ഡോ.കൽപ്പന ജി, ലാപ്പറോസ്കോപിക് & ജനറൽ സർജൻ ഡോ.വൈശാഖ് രാജൻ, നിയോനാറ്റോളജിസ്റ്റ് ഡോ.നൗഷീദ് അനി, ജനറൽ മെഡിസിൻ അസോസിയേറ്റ് കൺസൾട്ടന്റ് ഡോ.അഫീഫ എ, ചീഫ് ഡയറ്റീഷ്യൻ രേഖ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
#workshop #remarkable #PARCO #DIABETHON2023 #kicksoff #fight #against #diabetes










































