നാദാപുരം: (nadapuramnews.com) സംസ്ഥാന യുവജന ക്ഷേമ ബോർഡും കോഴിക്കോട് ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിൽ പുരുഷ വടംവലി മത്സരത്തിൽ തൂണേരി ബ്ലോക്കിൽ നിന്ന് മത്സരിച്ച യുവ കോടഞ്ചേരിയ്ക്ക് വിജയം.
ടീം ഇനി സംസ്ഥാന തല മത്സരത്തിലേക്ക്. ഫൈനൽ മത്സരത്തിൽ കൊടുവള്ളി ബ്ലോക്കിന് പരാജയപ്പെടുത്തിയാണ് തൂണേരി ബ്ലോക്ക് പഞ്ചായത്ത് വിജയികളായത്. വനിതകളുടെ വടംവലിയിൽ കുന്ദമംഗലത്തെ പരാജയപ്പെടുത്തി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വിജയിച്ചു.
തൂണേരി ,കൊടുവള്ളി തോടന്നൂർ,പുരുഷ വടംവലിയിൽ പന്തലായനി,വടകര, മേലടി, പേരാമ്പ്ര, ബാലുശ്ശേരി, കോഴിക്കോട്, ടീമുകളും വനിതാ വടം വലിയിൽ കൊടുവള്ളി, കുന്ദമംഗലംപന്തലായനി, രാമനാട്ടുകര, മേലടി, വടകര ടീമുകളും പങ്കെടുത്തു.
യുവ കോടഞ്ചേരിക്ക് വേണ്ടി ദീവേഷ്.ടി, ബൈജു.ടി, ശ്യാജിത്ത് .എം കെ, രമിത്ത് .കെ.പി , രജീഷ് .എം, പ്രനീഷ് കുമാർ , പ്രഭാകർ , ബബീഷ് .കെ, ജയേഷ് ശശി, സിജിൻ.ആർ എനിവർ പങ്കെടുത്തു.
#Young #Kodancheri #showed #strength #ThuneriBlock #wins #District #Kerala #Festival #Men'sTug War











































