#MidoGarden | വീടും തൊടിയും അലങ്കരിക്കാം; വരൂ മിഡോ ഗാർഡൻ നിങ്ങൾക്കായി കാത്തിരിക്കുന്നു

#MidoGarden   |   വീടും തൊടിയും അലങ്കരിക്കാം; വരൂ മിഡോ ഗാർഡൻ നിങ്ങൾക്കായി കാത്തിരിക്കുന്നു
Dec 3, 2023 11:04 AM | By Kavya N

നാദാപുരം: (nadapuramnews.in) നമ്മൾ നട്ടു നനച്ച് വളർത്തുന്ന ഒരു ചെടി അത് തളിർക്കുന്നതും പൂവിടുന്നതും കണ്ണിനു മാത്രമല്ല മനസ്സിനും സന്തോഷം തരുന്ന കാഴ്ചയാണ്. അത്തരത്തിൽ വീടും തൊടിയും പൂക്കളാൽ സമൃദ്ധമാക്കാൻ നമുക്ക് കല്ലാച്ചി - വളയം റോഡിലെ കല്ലാച്ചി മിഡോ ഗാർഡനിലേക്ക് പോവാം..... ഇതാ ജാതിയേരിക്കടുത്തുളള കല്ലുമ്മൽ പ്രവർത്തിക്കുന്ന മിഡോ ഗാർഡൻ നിങ്ങൾക്കായി കാത്തിരിക്കുന്നു......

ഫലവൃക്ഷ തൈകളും ഇൻഡോർ ഔട്ട് ഡോർ ചെടികളുമായി. 12 വർഷത്തോളം മികച്ച സേവനത്തിൽ ഈ മേഖലയിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച സംരംഭമാണ് മിഡോ ഗാർഡൻ.....ഒട്ടനവധി പുഷ്പങ്ങളും ഫലവൃക്ഷങ്ങളും എല്ലാം ഇവിടെ നയന മനോഹരമായ കാഴ്ച ഒരുക്കുന്നു. പൂക്കളെ ഇഷ്ടപ്പെടാത്തവർ ആയിട്ട് ആരാണ് ഉള്ളത്......?

ഈ സംരംഭത്തിന് വിയർപ്പൊഴുക്കിയത് പ്രവാസി വ്യാപാരിയും സാമൂഹ്യപ്രവർത്തകനുമായ കല്ലുംമ്മലിലെ എം ടി ഇബ്രാഹിം ഹാജിയാണ്.കൃഷിയെ ജീവിതഗന്ധിയായി കൊണ്ട് നടന്ന ആ മനുഷ്യന് സമ്മാനിച്ചത് സുഗന്ധപൂരിതമായ ഒരു ജീവിത കാലഘട്ടം തന്നെയാണ്. സ്വന്തം വീട്ടുമുറ്റത്ത് ഒരു പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ സംരംഭമാണ് ഇന്ന് കാണുന്ന നിലയിൽ വളർന്ന് പന്തലിച്ചത്. നാട്ടിൽ നിന്നും അന്യംനിന്നു പോയ കാർഷിക സംസ്കാരത്തെ തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യമാണ് ഇവർക്ക് ഉണ്ടായിരുന്നത്.

പൂച്ചെടികൾ, ഫലവൃക്ഷത്തൈകൾ, ചെടിച്ചട്ടികൾ, ജൈവവളങ്ങൾ, ജൈവ കീടനാശിനികൾ, പച്ചക്കറി തൈകൾ, പച്ചക്കറി വിത്തുകൾ, അലങ്കാര മത്സ്യങ്ങൾ, നിരവധി അലങ്കാര ചെടികൾ, ഇൻഡോർ ചെടികൾ, നല്ലയിനം തെങ്ങ്, ഹൈബ്രിഡ് പച്ചക്കറികൾ എന്നിവ നിങ്ങൾക്കായി കാത്തിരിക്കുന്നു. ഇനിയും മടിച്ചു നിൽക്കാതെ വരൂ.... ഈ അസുലഭ അവസരം നഷ്ടപ്പെടുത്താതിരിക്കൂ.....കൂടുതൽ വിവരങ്ങൾക്ക് +91 70 12 22 52 52

#house #trunk #canbe #decorated #Come #MidoGarden #waiting #foryou

Next TV

Related Stories
അധ്യാപക പോരാളി; വി പി ശ്രീധരൻ മാസ്റ്ററുടെ സ്മരണ പുതുക്കി ജന്മനാട്

Dec 2, 2025 08:01 PM

അധ്യാപക പോരാളി; വി പി ശ്രീധരൻ മാസ്റ്ററുടെ സ്മരണ പുതുക്കി ജന്മനാട്

വി പി ശ്രീധരൻ മാസ്റ്ററുടെ സ്മരണ പുതുക്കി...

Read More >>
യുഡിഎഫ് സ്ഥാനാർത്ഥി; വൽസല കുമാരി ടീച്ചറുടെ തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു

Dec 2, 2025 07:29 PM

യുഡിഎഫ് സ്ഥാനാർത്ഥി; വൽസല കുമാരി ടീച്ചറുടെ തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു

യുഡിഎഫ് സ്ഥാനാർത്ഥി, വൽസല കുമാരി ടീച്ചർ, തെരഞ്ഞെടുപ്പ് പര്യടനം,...

Read More >>
Top Stories










News Roundup






Entertainment News