നാദാപുരം: (nadapuramnews.com) ടി ഐ എം ട്രൈനിംഗ് കോളേജ് 2023-24 വർഷത്തെ യൂണിയൻ്റെ ഔദ്യോഗിക ഉദ്ഘാടനം കവിയും കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ വീരാൻ കുട്ടി മാസ്റ്റർ നിർവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ. നദീർ ചാത്തോത്ത് സ്വാഗതം പറഞ്ഞു. ചടങ്ങിൽ യൂണിയൻ ചെയർമാൻ വിശാൽ ബി എൽ അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ മാനേജ്‌മന്റ് കമ്മിറ്റി അംഗങ്ങളായ നരിക്കോൾ ഹമീദ് ഹാജി, വി.സി ഇഖ്ബാൽ, ബംഗ്ലത്ത് മുഹമ്മദ്, അബ്ബാസ് കണേക്കൽ, സിപി നാസർ, സ്റ്റാഫ് സെക്രട്ടറി സിറാജുദ്ധീൻ വിപി, സ്റ്റാഫ് അഡ്വൈസർ വിദ്യ വിജയൻ, യു.യു.സി ജാഫർ തുണ്ടിയിൽ ഫൈൻ , ആർട്സ് സെക്രട്ടറി അതുൽ സി.എസ്, ഫാത്തിമ സുഹറ, ഐശ്വര്യ സികെ, ഫാത്തിമ നാസിഫ, സന ഫാത്തിമ പി എം, വിവേക് ബി ഐ, ആശിഷ്.സി തുടങ്ങിയവർ സംസാരിച്ചു.
വിവിധ ഡിപ്പാർട്മെന്റ് റെപ്രസെന്ററ്റീവുമാർ, കോളേജ് അധ്യാപകർ, അനധ്യാപകർ എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ പി.എച്ച്.ഡി നേടിയ ഡോ.നദീർ ചാത്തോത്തിന് കോളേജ് യൂണിയൻ സ്നേഹോപഹാരം വീരാൻ കുട്ടി മാസ്റ്റർ നൽകി . കോളേജ് യൂണിയൻ സെക്രട്ടറി ഹരികൃഷ്ണൻ നന്ദി പറഞ്ഞു
#Nadapuram #TIM #Training #College #Union #inaugurated









































