നാദാപുരം : (https://nadapuram.truevisionnews.com/) സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയ്ക്ക് ഫെബ്രുവരി ഏഴിന് മൂന്നു മണിക്ക് കല്ലാച്ചിയിൽ നല്കുന്ന നാദാപുരം നിയോജകമണ്ഡലം സ്വീകരണം വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു.
കല്ലാച്ചി ചെത്തു തൊഴിലാളി യൂണിയൻ ഹാളിൽ ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.ടി കെ രാജൻ അധ്യക്ഷനായി.എ മോഹൻദാസ്, വത്സരാജ് മണലാട്ട്, ബേബി കറുകമാലി,കരിമ്പിൽ ദിവാകരൻ, അഡ്വ കെ പി ബിനിഷ,സുബൈർ ഹാജി,വി പി കുഞ്ഞികൃഷ്ണൻ, പി എം നാണു എന്നിവർ സംസാരിച്ചു.പി പി ചാത്തു സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ : ഇ കെ വിജയൻ എംഎൽഎ (ചെയർമാൻ) ശ്രീജിത്ത് മുടപ്പിലായി, വത്സരാജ് മണലാട്ട്,സമദ് നരിപ്പറ്റ,ബോബി മൂക്കൻ തോട്ടം (വൈസ് ചെയർമാൻമാർ ) എ മോഹൻ ദാസ് (കൺവീനർ) സിഎച്ച് മോഹനൻ, സുബൈർ ഹാജി, കരിമ്പിൽ വസന്ത, ബിജു കായക്കൊടി,കെ കെ മോഹൻദാസ് (ജോ. കൺവീനർമാർ) കരിമ്പിൽ ദിവാകരൻ (ട്രഷറർ).
Welcome in Kallachi; Welcome group formed for development journey

































