നാദാപുരം:( nadapuram.truevisionnews.com ) ബ്രദേഴ്‌സ് ആർട്സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ, ഇന്ത്യയിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന അഖിലേന്ത്യാ വോളി മേളയ്ക്ക് തിങ്കളാഴ്ച ഉമ്മത്തൂരിൽ തുടക്കമാകും.
ഒരാഴ്ച നീളുന്ന മത്സരം ഫെബ്രുവരി ഒന്നിന് അവസാനിക്കും. കെഎസ്ഇബി, കേരള പൊലി സ്, ഇൻകം ടാക്സ്, കസ്റ്റംസ് തുടങ്ങിയ ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കും.
വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ അഹമ്മദ് പുന്നക്കൽ, കൺവീനർ ടി കെ ഖാലിദ് മാസ്റ്റർ, ട്രഷറർ ഹമീദ് ഹാജി, സഹഭാരവാഹിക ളായ നവാസ് തൈക്കണ്ടി, പി ലത്തീഫ്, എം ആർ നാസർ, സമ ദ് പീറ്റകണ്ടി, എം വിജേഷ്, ടി കെ ഫൈസാൻ എന്നിവർ പങ്കെടുത്തു.
Ummathur All India Volleyball Festival begins tomorrow



































