നാദാപുരം: (https://nadapuram.truevisionnews.com/) മുസ്‌ലിം യൂത്ത് ലീഗ് കല്ലാച്ചി ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും ഇശൽ വിരുന്നും നടത്തി.
ടൗൺ യൂത്ത് ലീഗ് പ്രസിഡന്റ് നൗഫൽ തൈക്കണ്ടിയിൽ അധ്യക്ഷനായി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല കുടുംബ സംഗമം ഉദ്‌ഘാടനം ചെയ്തു.
പ്രമുഖ മോട്ടിവേഷൻ സ്പീക്കർ ഫിലിപ്പ് മമ്പാട് മുഖ്യാതിയായി. ഹമീദ് വലിയാണ്ടി,വിവി മുഹമ്മദലി,സികെ നാസർ,നിസാർ എടത്തിൽ,കെപി മുഹമ്മദ്,വി അബ്ദുൽ ജലീൽ,ഇ.ഹാരിസ്,അബ്ബാസ് കണേക്കൽ,മുഹമ്മദ് പേരോട്,ഷംസീർ നരിക്കാട്ടേരി,ഹസീബ് കുന്നത്ത്,തായമ്പത്ത് കുഞ്ഞാലി,വിപി ഫൈസൽ,റാഷിദ് പാറോളി,സിവി ഇബ്രാഹിം,ഫവാസ് തുണ്ടിയിൽ,അസീസ് തയ്യുള്ളതിൽ,അസ്‌കർ പോതുകണ്ടി,മുഹമ്മദ് ആനാണ്ടിയിൽ,സായിദ് ടി തുടങ്ങിയവർ സംസാരിച്ചു.

ജാഫർ തുണ്ടിയിൽ സ്വാഗതവും സഫ്‌വാൻ ടിപി നന്ദിയും പറഞ്ഞു.
Muslim Youth League family reunion and Ishaal feast









































