പാറക്കടവ്:( nadapuram.truevisionnews.com ) താനക്കോട്ടൂർ രണ്ടാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ "എല്ലായിടത്തും പ്രകാശം" പദ്ധതിയിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചു. വാർഡ് മെമ്പർ ഹഫ്സത്ത് കാളിയെടുത്ത് ഉദ്ഘാടനം നിർവഹിക്കുന്നു.
വികസന സമിതി അംഗങ്ങളായ അബൂബക്കർ ഹാജി ചിറ്റാൽ, അബൂബക്കർ കാളിയെടുത്ത്, അഹമ്മദ് കുനിയിൽ, സലാം കയനോളിൽ, നൗഷാദ് മാവുള്ള, ചന്ദ്രൻ കോറോത്ത് കണ്ടി ഫൈസൽ പെരിന്ദ്രോൾ, നിസാർ പള്ളിപെറ്റ, അസീസ് നമ്പ്യാർ കണ്ടി തുടങ്ങിയവരും മറ്റ് പ്രദേശ വാസികളും സന്നിഹിതരായി.
Light everywhere; Street lights installed in Thanakottoor










































