കല്ലാച്ചി:( nadapuram.truevisionnews.com ) കേരള ഹൈക്കോടതിയിൽ കംപ്യൂട്ടർ അസിസ്റ്റന്റായി നിയമനം ലഭിച്ച പൂർവ്വ വിദ്യാർത്ഥി തീർഥ, അഖില കേരള ജിസിഐ ഫെസ്റ്റ് ജേതാക്കളായ വിദ്യാർത്ഥികൾ, ലോഗോ രൂപകല്പന ചെയ്ത പ്രജീഷ് പേരാമ്പ്ര എന്നിവരെ കല്ലാച്ചി ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അനുമോദിച്ചു.
നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. പി ടി എ പ്രസിഡന്റ് എം.കെ.അഷ്റഫ് അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ കെ അപർണ മുഖ്യാതിഥിയായി. ജിസിഐ സൂപ്രന്റ് പി രോഷിത, പി ടി എ അംഗങ്ങളായ കെ ശശി, സചിത്ര, അധ്യാപകരായ സി കെ സുരേഷ് ബാബു, കെ സംഗീത, ഇ ജി ആശാലത, രമ്യ രബിൻ, യൂണിയൻ ചെയർ പേഴ്ൻ ശ്രീഷ്ണ, വിനോദൻ, ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
A felicitation ceremony was organized at GCI in Kallachi.








































