അരൂർ: (nadapuramnews.com) മഹാത്മജിയെ നാടെങ്ങും അനുസ്മരിച്ചു.അരൂർ നടക്ക് മീത്തലിൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. പി കെ കണാരൻ മാസ്റ്റർ, എം വിജയൻ എം സുധാകരൻ, ടി.കെ വാസുദേവൻ, കെ.കെ രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
അരൂർ കല്ലുമ്പുറത്ത് പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണയോഗം പാറോള്ളതിൽ അബ്‌ദുല്ല ഉദ്ഘാടനം ചെയ്തു. കെ.കെ വിജേഷ് അധ്യക്ഷത വഹിച്ചു.
പവിത്രപുരം പ്രകാശൻ, കെ.എം രജീഷ്, ഒ.പി അനിത എന്നിവർ സംസാരിച്ചു . പെരുമുണ്ടച്ചേരി പിറകിൻകാട് കുന്നിൽ കോടികണ്ടി പ്രദീഷ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗം കണ്ടോത്ത് റീത്ത, സി. കെ മനോജൻ, പി. രവീന്ദ്രൻ, കണ്ടോത്ത് ശശി എന്നിവർ സംസാരിച്ചു .
#Congress #Committee #commemorated #MahatmaGandhi #Aroor










































