നാദാപുരം:( nadapuram.truevisionnews.com ) എടച്ചേരി കാക്കന്നൂർ ക്ഷേത്രം തിറ മഹോത്സവം ജനുവരി 29 മുതൽ ഫെബുവരി 3 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 29 ന് ക്ഷേത്രതന്ത്രികളായ പാലാഞ്ചോലമലയിൽ കേളപ്പൻ, കളരിക്കൽ രവീന്ദ്രൻ എന്നിവർ പതാക ഉയർത്തും.
29, 30 ന് പ്രാദേശിക കല പരിപാടികൾ, 31ന് കലവറ നിറഘോഷയാത്ര, മൂസിക്കൽ നൈറ്റ്, ഒന്നിന് കൊടിയേറ്റം,നട്ടത്തിറ വെള്ളാട്ടം, രണ്ടിന് കുരുത്തോല വരവ്, ഇളനീർ വരവ്, വാൾ വരവ്, എഴുന്നള്ളത്ത്, വെള്ളാട്ടങ്ങൾ, പൂരക്കലശം വരവ്, മൂന്നിന് വിവിധ തറകൾ എന്നിവ നടക്കും.
സെക്രെട്ടറി എ.പി.ബാലൻ , പ്രസിഡന്റ കളരിക്കൽ രവീന്ദ്രർ, കൺവീനർ പി.തിലകൻ,പി.കെ.രാജു, ട്രഷറർ കെ.അനന്തൻ, എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Edachery Kakkannoor Temple Thira Mahotsavam from January 29th









































