നാദാപുരം : (nadapuramnews.com) വനം മന്ത്രിക്കെതിരെ കല്ലാച്ചിയിൽ കർഷക കോൺഗ്രസ് പ്രതിഷേധം. വനം മന്ത്രിക്ക് ഹനിക്കാനുള്ളതല്ല മനുഷ്യ ജീവൻ ,വനം മന്ത്രി രാജി വെക്കുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കല്ലാച്ചിയിൽ നടന്ന പ്രതിഷേധ സമരം മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയം ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡണ്ട് സോജൻ ആലക്കൽ അദ്ധ്യഷത വഹിച്ചു. മൊയ്തു കോടംങ്കണ്ടി സ്വാഗതം പറഞ്ഞു. യോഗത്തിൽ അഡ്വ. സജീവൻ ,സുശാന്ത്, വളയം നാണു തയ്യിൽ, കെ ചന്ദ്രൻ മാസ്റ്റർ, കുഞ്ഞമ്മദ് നരിക്കാട്ടേരി , അസ്സുട്ടി വി.കെ ചെക്യാട് . സുനിൽ കാവുന്തറ, സുരേന്ദ്രൻ പി.കെ എന്നിവർ നേത്വത്വം നലകി.
#minister's #stake #burned #Farmers #Congress #protests #against #ForestMinister #Kallachi










































