വളയം:[nadapuram.truevisionnews.com] ഒന്നരക്കോടി രൂപ ചെലവിൽ സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വളയം പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു.
കഴിഞ്ഞ പത്ത് വർഷമായി പൊലീസിൻ്റെ അടിസ്ഥാന സൗകര്യത്തിൽ വലിയ മാറ്റമുണ്ടായി. പൊലീസ് സ്റ്റേഷൻ എന്ന പഴയ മുഖമേ മാറി. പരാതിയുമായി വരുന്നവർക്ക് മറ്റ് പരിതി ഉണ്ടായില്ലയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേരളത്തിലെ പൊലീസ് സ്റ്റേഷനുകൾ ക്ക് ജന സൗഹൃദ മുഖം നൽകി. പൊലീസിൻ്റെ കുറ്റാന്വേഷണത്തിൽ ബാഹ്യ ഇടപെടലുകൾ ഇല്ലാതെ സ്വതന്ത്രവും നീതിയുക്തവുമായി ജോലി ചെയ്യാനുള്ള അവസരം ഉണ്ടായി.
ഇത് വലിയ മികവ് ഉണ്ടാക്കാൻ കഴിഞ്ഞു. ഏറ്റവും വലിയ രീതിയിൽ ക്രമസമാധാന അന്തരീക്ഷം ഉണ്ടാക്കാനായി. ഒരു വർഗീയ സംഘർഷങ്ങളും ഉണ്ടായില്ല. ഇതൊക്കെ പൊലീസിൻ്റെ കൂടെ ഇടപെടലിൻ്റെ ഫലമാണ്.

മുഖം നോക്കാതെ കർക്കശ നിലപാട് സ്വീകരിക്കുന്നതിന് പൊലീസ് കഴിഞ്ഞു. ആരെയും ചാരിനിൽക്കുന്നില്ല , ആരെയും സംരക്ഷിക്കുന്നില്ല , ഈ സൗകര്യമാണ് പൊലീസിന് ലഭിച്ചത്. ഇതാണ് സമൂഹം ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇകെ വിജയൻ എംഎൽഎ അധ്യക്ഷനായി. ചിത്രകാരൻ സൂരജ് വളയം ലഹരിക്കെതിരെ പൊലീസ് സ്റ്റേഷൻ ചുറ്റുമതിലിൽ വരച്ച ചിത്രത്തിൽ ഒപ്പ്ച്ചാർത്തി എം എൽ എ ഉദ്ഘാടനം ചെയ്തു. പൊലീസ് സ്റ്റേഷൻ പ്രവേശന ചുമരിൽ പ്രമുഖ ചിത്രകാരനും ശില്പിയുമായ സത്യൻ നീലിമ വരച്ച മഹാത്മ ഗാന്ധിയുടെ ചിത്രം റൂറൽ പൊലീസ് സൂപ്രണ്ട് കെ ഇ ബൈജു അനാച്ഛാദനം ചെയ്തു.
ഷാഫി പറമ്പിൽ എം.പി ഓൺലൈനായി ആശംസ നേർന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.കെ നവാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. പി പ്രദീഷ്, വളയം പഞ്ചായത്ത് പ്രസിഡൻ്റ് പി എസ് പ്രീത, ചെക്യാട് പഞ്ചായത്ത് പ്രസിഡൻ്റ് അഹമ്മദ് പുന്നക്കൽ, വാണിമേൽ പഞ്ചായത്ത് പ്രസിഡൻ്റ് ടി പ്രദീപ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം രാധിക കുനിയിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അർഷിദ് കെ.കെ , ഗ്രാമപഞ്ചായത്ത് മെമ്പർ ബീന കുനിയിൽ, നാദാപുരം ഡിവൈഎസ്പി കുട്ടികൃഷ്ണൻ, ബിഎസ്എസ് കമാൻ്റൻ്റ് അനൂപ്, വളയം സ്റ്റേഷൻ ഓഫീസർ അനിൽകുമാർ , കേരള പൊലീസ് ഹൗസിംഗ് സൊസൈറ്റി പ്രതിനിധി ശിവദാസൻ വി.പി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.പി ചാത്തു, മോഹനൻ പാറക്കടവ്, ടിഎംവി ഹമീദ്, വി പി ശശീധരൻ എന്നിവർ ആശംസകൾ നേർന്നു.
റൂറൽ പൊലീസ് സൂപ്രണ്ട് കെ ഇ ബൈജു സ്വാഗതവും അസി. എസ്പി എ.പി ചന്ദ്രൻ നന്ദിയും പറഞ്ഞു.
Chief Minister inaugurates Valayam Police Station









































