എടച്ചേരി: [nadapuram.truevisionnews.com] എടച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. എം.കെ മുനീറിനെ പ്രസിഡന്റായും പി.കെ മുഹമ്മദിനെ ജനറൽ സെക്രട്ടറിയായും കെ.കെ ശറഫുദ്ധീനെ ട്രഷററായും നിശ്ചയിച്ചു.
ഹാരിസ് പണാറത്ത്, അബ്‌ദുല്ല അമ്പിടാട്ടിൽ, മുഹമ്മദ് കോവുക്കൽ, ഇ.കെ അബൂബക്കർ ഹാജി എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. തയ്യുള്ളതിൽ കുഞ്ഞബ്‌ദുല്ല, സി. അഷ്‌കർ മാസ്റ്റർ, സി.എച് മൊയ്തു മാസ്റ്റർ, സി.പി. സലാം എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
New office bearers for Edacherry Panchayat Muslim League











































