നാദാപുരം: ( nadapuram.truevisionnews.com ) കളഞ്ഞു കിട്ടിയ ഒരുപവൻ തൂക്കം വരുന്ന കൈചെയിൻ ഉടമയ്ക്ക് തിരിച്ചു നൽകി യുവാക്കൾ മാതൃകയായി. നാദാപുരം സ്റ്റാൻഡിലെ ഓട്ടോതൊഴിലാളി കാസിം തങ്ങൾക്കും തൂണേരി സ്വദേശി മുഹമ്മദ് ഹനീഫയ്ക്കുമാണ് സ്വർണ്ണാഭരണം വീണു കിട്ടിയത്.
കല്ലാച്ചി സ്വദേശി എ.കെ വിജിത്തിന് നാദാപുരം സ്റ്റേഷനിൽ വച്ചു യുവാക്കൾ ആഭരണം തിരിച്ചു നൽകി. ഓട്ടോ തൊഴിലാളി നാദാപുരം ടൗൺ ഭാരവാഹികളായ കെ.ടി. കെ അബ്ദുല്ല, ലത്തീഫ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സ്വർണ്ണാഭരണം കൈമാറിയത്.
Youths return lost gold jewelry to its owner

































