കളിയങ്കണം; തൂണേരി ബി.ആർ.സി പ്രൈമറി സ്കൂൾ അധ്യാപകർക്ക് പരിശീലനം പൂർത്തിയായി

കളിയങ്കണം; തൂണേരി ബി.ആർ.സി പ്രൈമറി സ്കൂൾ അധ്യാപകർക്ക് പരിശീലനം പൂർത്തിയായി
Jan 24, 2026 12:53 PM | By Krishnapriya S R

പുറമേരി: [nadapuram.truevisionnews.com] തൂണേരി ബി.ആർ.സിയുടെ നേതൃത്വത്തിൽ കളിയങ്കണം എന്ന പേരിൽ പ്രൈമറി സ്കൂൾ അധ്യാപകർക്ക് പരിശീലനം പൂർത്തിയായി. പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച ട്രെയിനിങ് ബി.പി.സി.ടി.സജീവൻ ഉദ്ഘാടനം ചെയ്തു.

പ്രധാന അധ്യാപിക ഷൈനി ടീച്ചർ അധ്യക്ഷത വഹിച്ചു. സി.വി നൗഫൽ മാസ്റ്റർ, പി.പി.നൗഷാദ്, നിഹാൽ അഹമദ് എന്നിവർ ട്രെയിനിങ്ങിന് നേതൃത്വം നൽകി. പ്രൈമറി തലത്തിലെ വിദ്യാർഥികളിൽ പ്രമേഹം ഉൾപ്പെടെ നിരവധി ആയിട്ടുള്ള രോഗങ്ങൾ കണ്ടു വരികയാണ് ഇതിൽ നിന്നും സമൂഹത്തെ രക്ഷപ്പെടുത്താൻ പ്രൈമറി സ്കൂൾ വിദ്യാർത്ഥികളിൽ അടിസ്ഥാനപരമായ കായിക ക്ഷമത നിലനിർത്തുന്നതിന് ആവശ്യമായ ഉപകരണങ്ങൾ എസ്.എസ്.കെ.യുടെ നേതൃത്വത്തിൽ പ്രൈമറി സ്കൂളുകൾക്ക് വിതരണം ചെയ്തു.

ഈ ഉപകരണങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് അധ്യാപകരെ പ്രാപ്തരാക്കുക എന്നുള്ളതാണ് ഈ പരിശീലനത്തിന്റെ ലക്ഷ്യം. തൂണേരി ബിആർസിയുടെ കീഴിലുള്ള വിവിധ പ്രൈമറി സ്കൂളുകളിലെ അധ്യാപകർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.

Training for BRC primary school teachers

Next TV

Related Stories
Top Stories










News Roundup