നാദാപുരം: (nadapuramnews.com) വടകര- വിലങ്ങാട് - കുഞ്ഞോം - മാനന്തവാടി ചുരമില്ല പാത യാഥാർത്ഥ്യമാക്കുന്നതിനു വേണ്ടി രൂപീകരിച്ച ഉന്നതതല സമിതിയുടെ അവലോകന യോഗം ഇ.കെ വിജയൻ എംഎൽഎയുടെ അദ്ധ്യക്ഷതയിൽ നാളെ ചേരും. 12 മണിക്ക് വാണിമേൽ പഞ്ചായത്തോഫീസിലാണ് യോഗം.
ബ്ലോക്ക് , ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ, മണ്ഡലം തല രാഷട്രീയ പാർട്ടി നേതാക്കൾ, മറ്റ് ജനപ്രതിനിധികൾ,സപ്പോർട്ടിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
ഇതു വരെ നടന്ന പ്രവർത്തനങ്ങൾ വിലയിരുത്തുകയും,തുടർപ്രവർത്തനങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കുകയും ചെയ്യും. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ നാദാപുരം എംഎൽഎ സബ്മിഷൻ ഉന്നയിക്കുകയും വിഷയം അനുഭാവപൂർവ്വം പരിഗണിക്കുമെന്നും, വകുപ്പുതല സംയുക്ത പരിശോധന നടത്തുമെന്നും വനം മന്ത്രി മറുപടി പറഞ്ഞിരിന്നു.
#Beit #Vilangad #Wayanad #Churamillaroad #review #meeting #tomorrow











































