നാദാപുരം: (nadapuramnews.com) സപ്ലൈകോയിൽ സബ്സിഡി ഇനത്തിൽ ലഭ്യമാകുന്ന അവശ്യസാധനങ്ങൾക്ക് അമിതമായിവില വർദ്ധപ്പിച്ച എൽഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയത്തിനെതിരെ മഹിള കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെ മുൻപിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
പരിപാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് പ്രസിഡണ്ട്, സി കെ ലത അധ്യക്ഷത വഹിച്ചു. അഡ്വ .കെ എം രഘുനാഥ്,കെ വല്സലകുമാരി,കെ സുമിത,കെ സുബൈദ,വസന്ത കരിന്ത്രയില്,പി വി ജയലക്ഷ്മി,അനില കൊക്ക്ണി,സഫിയ ചിറക്കോത്ത്,ബീന അണിയാറ,രജനി, സരോജിനി ചീയൂര്,പി അജിത എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
#women #Congress #protest #Nadapuram #against #price #hike




































.jpeg)






