ഇരിങ്ങണ്ണൂർ : (nadapuramnews.com) ഇരിങ്ങണ്ണൂർ വെസ്റ്റ് എൽ പി സ്കൂൾ വാർഷികവും പ്രധാനധ്യാപകൻ എം.കെ രാജേന്ദ്രൻ്റെ യാത്രയയപ്പും സംഘടിപ്പിച്ചു . പ്രസിദ്ധ കവിയും സാഹിത്യകാരനുമായ വീരാൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി ടീച്ചർ അധ്യക്ഷത വഹിച്ചു.
ഒപ്പം എൽഎസ്എസ് സർട്ടിഫിക്കറ്റുകൾ സ്കൂൾ മാനേജർ ടി.പി രാജീവൻ വിതരണം ചെയ്തു. മുൻ പി.ടി എ പ്രസിഡണ്ടുമാരെ ചടങ്ങിൽ ആദരിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജൻ,വാർഡ് മെമ്പർ ശ്രീജ പാലപറമ്പത്ത്, പി രാഹുൽ രാജ്, എം.കെ പ്രേംദാസ്,വത്സരാജ് മണലാട്ട്, ആർ. ടി ഉസ്മാൻ, സന്തോഷ് കക്കാട്ട്, വി.പി പവിത്രൻ, വി.പി സുരേന്ദ്രൻ, പി. പ്രമോദ് കുമാർ, എൻ.കെ ഷാജി, വി.കെ മോഹനൻ എന്നിവർ സംസാരിച്ചു .
പി.നൈന സ്വാഗതവും കെ.ശ്രുതി നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.
#Iringanur #West #LP #School #conducted #annual #farewell #gathering




































.jpeg)






