ഇരിങ്ങണ്ണൂർ : (nadapuramnews.com) എടച്ചേരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ കച്ചേരിയിൽ പണി പൂർത്തീകരിച്ച ലൈഫ് വീടുകളുടെ താക്കോൽ കൈമാറ്റം പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി ടീച്ചർ നിർവഹിച്ചു, വൈസ് പ്രസിഡണ്ട് എം രാജൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സതി മാരാം വീട്ടിൽ, ടി. കെ.രഞ്ജിത്ത്, വി ഇ ഒ പ്രത്യുഷ, ഐ.സി ഡി എസ് സൂപ്പർവൈസർ അമ്പിളി എന്നിവർ പങ്കെടുത്തു.
ഒപ്പം ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മൂന്നാം വാർഡിലെ വീടിൻ്റെ താക്കോൽ കൈമാറി. പഞ്ചായത്ത് പ്രസിഡൻ്റ് എൻ പത്മിനി താക്കോൽ കൈമാറി. വൈസ് പ്രസിഡൻ്റ് എം രാജൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ശ്രീജ പാലപ്പറമ്പത്ത്, കെ. ടി.കെ രാധ, സതിമാരാം വീട്ടിൽ , വി ഇ. പ്രത്യുഷ, സൂപ്പർവൈസർ അമ്പിളി എന്നിവർ സംസാരിച്ചു
#Edachery #gram #panchayath #handed #over #key #life house









































