ഇരിങ്ങണ്ണൂർ :(nadapuramnews.in) ഇരിങ്ങണ്ണൂർ ശ്രീ മഹാശിവക്ഷേത്രത്തിലെ ഉപദേവന്മാരുടെ പുനപ്രതിഷ്ഠാ വാർഷികദിനം മാർച്ച് 23 ന് വിവിധ ചടങ്ങുകളോടെ ആഘോഷിക്കാൻ തീരുമാനിച്ചു.
23 ന് കാലത്ത് 5.30 മുതൽ അഭിഷേകം,വാകചാർത്ത്,ഗണപതി ഹോമം 6.30 വാദ്യമേളങ്ങളോടെ ഉഷ പൂജ, 7.30 ന് നവകം, പഞ്ചഗവ്യം, കലശപൂജ, കലശാഭിഷേകം,10 മണിക്ക് ഉച്ചപൂജ, 10.30 ശ്രീഭൂതബലി, ഉച്ചക്ക് 12 മണിക്ക് പ്രസാദ ഊട്ട് ,അന്നദാനം, വൈകുന്നേരം 6. 30 ന് വാദ്യമേളങ്ങളോടെ ദീപാരാധന ,നിറമാല 7.30 ന്,അത്താഴപൂജയോടെ പ്രതിഷ്ഠ വാർഷിക ചടങ്ങുകൾ സമാപിക്കും.
നവീകരണ കമ്മറ്റിയംഗം പി.കെ സജീവൻ്റെ നിര്യാണത്തിൽ ക്ഷേത്രപരിസരത്ത് ചേർന്ന നവീകരണ കമ്മറ്റി യോഗം അനുശോചിച്ചു.നവീകരണ കമ്മറ്റി വൈസ് പ്രസിഡൻ്റ് എം. ഹരീന്ദ്രൻ പാറേക്കാട്ടിൽ അധ്യക്ഷത വഹിച്ചു .
ട്രസ്റ്റി ബോർഡ് ചെയർമാൻ സി.കെ ദാമു നവീകരണ കമ്മറ്റി സെക്രട്ടറി വത്സരാജ് മണലാട്ട്, ഭാരവാഹികളായ പി.ബാലൻ, പത്മിനി രാഘവൻ, രവീന്ദ്രൻ വണ്ണത്താങ്കണ്ടിയിൽ,മാതൃസമിതി ഭാരവാഹികളായ ദേവി കുമ്മത്തിൽ, വനജ ബാലൻ, പി.കെ അശോകൻ, പുറേരി ബാലൻ, എം.പി രാമകൃഷ്ണൻ, പി.കെ പ്രേമൻ, എൻ.സി ബാലൻ, പ്രേമൻ പുതിയടുത്ത് എന്നിവർ പ്രസംഗിച്ചു.
#Iringanur #SriMahaShivatemple #rededicationanniversary #on23rd.











































