വാണിമേൽ: [nadapuram.truevisionnews.com] വാണിമേൽ പഞ്ചായത്ത് മുസ്ലിംലീഗിന് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പരാജയത്തെക്കുറിച്ച് പഠിക്കാൻ മണ്ഡലം കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, നിലവിലുണ്ടായിരുന്ന കമ്മിറ്റിയെ ജില്ലാ നേതൃത്വം പിരിച്ചുവിട്ടിരുന്നു.
ഇതിനെത്തുടർന്ന് നടന്ന വിവിധ ചർച്ചകൾക്കൊടുവിലാണ് പുതിയ പാനൽ തയ്യാറാക്കിയത്. ചീക്കപ്പുറത്ത് മൊയ്‌തു ഹാജിയെ പ്രസിഡന്റായും സി.പി.സി. ആലിക്കുട്ടിയെ ജനറൽ സെക്രട്ടറിയായും ഒ.പി. കുഞ്ഞമ്മദ് മാസ്റ്ററെ ട്രഷററായും തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായി വി.കെ. കുഞ്ഞാലി മാസ്റ്റർ, സി.വി. മൊയ്തീൻ ഹാജി, സി.പി. പോക്കർ ഹാജി, പൊയിൽ കണ്ടി മമ്മു ഹാജി എന്നിവരെയും സെക്രട്ടറിമാരായി ഒ.ടി. കുഞ്ഞമ്മദ് മാസ്റ്റർ, സി.വി. അഷ്റഫ് മാസ്റ്റർ, ഒ. മുനീർ മാസ്റ്റർ, കെ.വി. ആരിഫ് മാസ്റ്റർ എന്നിവരെയും നിയമിച്ചു.
വി.കെ. മൂസ മാസ്റ്ററായിരിക്കും പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ. നിയോജക മണ്ഡലം - ജില്ലാ ഭാരവാഹികളുടെ സംയുക്ത യോഗത്തിൽ തയ്യാറാക്കിയ പട്ടിക മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമാണ് പ്രഖ്യാപിച്ചത്.
New office bearers for Vani Mel Muslim League









































