നാദാപുരം: [nadapuram.truevisionnews.com] സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയുടെ നാദാപുരം മണ്ഡലം സ്വീകരണത്തിനായുള്ള സ്വാഗതസംഘം രൂപീകരണ യോഗം ഞായറാഴ്ച നടക്കും.
വൈകിട്ട് 4.30ന് കല്ലാച്ചി ചെത്ത് തൊഴിലാളി യൂണിയൻ ഹാളിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി ഏഴിന് പകൽ മൂന്നിന് കല്ലാച്ചിയിലാണ് ജാഥയുടെ നിയോജകമണ്ഡലം സ്വീകരണം നടക്കുക. സ്വാഗതസംഘം രൂപീകരണ യോഗത്തിൽ എൽഡിഎഫിന്റെ പ്രമുഖ നേതാക്കൾ പങ്കെടുക്കും.
Development march, welcome group formation meeting









































