നാദാപുരം: (nadapuramnews.com) എക്‌സൈസ് വകുപ്പിലെ വിമുക്തി നടത്തിയ ഷോർട്ടി ഫിലിം മത്സരത്തിൽ പേരോട് എം.ഐ.എം.ഹയർസെക്കൻഡറി സ്‌കൂളിന് സംസ്ഥാന അവാർഡ്.പേരോട് എം.ഐ.എം.ഹയർസെക്കൻഡറി സ്‌കൂൾ ജേർണലിസം ക്ലബ്ബിന്റെയും എൻ.എസ്.എസ്.യൂനിറ്റിന്റെയും നേത്യത്വത്തിൽ തയ്യാറാക്കിയ അച്ചന്റെ മകൻ എന്ന ഷോർട്ട് ഫിലിമിനാണ് സംസ്ഥാന തല മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചത്. പാലക്കാട് ജി.ജി.വി.എച്ച്.എസ്.എസ്.നെന്മാറക്കാണ് ഒന്നാം സ്ഥാനം.
ഒന്നാം സ്ഥാനത്തിന് 15000 രൂപയും രണ്ടാം സ്ഥാനത്തിന് 10000 രൂപയും ശിലാഫലകവും ലഭിക്കും.മെയ് അവസാനം തിരുവന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ മന്ത്രി എം.ബി.രാജേഷ് അവാർഡ് സമ്മാനിക്കും. പേരോട് സ്‌കൂളിലെ ജേർണലിസം അധ്യാപകൻ ഇസ്മായിൽ വാണിമേലിന്റെ നേത്യത്വത്തിൽ തയ്യാറാക്കിയ ഷോർട്ട് ഫിലിം ലഹരിക്കെതിരെയും മൊബൈലിന്റെ അമിത ഉപയോഗത്തിന്റെയും തിക്താനുഭവമാണ് വിശദീകരിക്കുന്നത്.


രണ്ടര മിനിറ്റ് ദൈർഘ്യമുളള ഷോർട്ട് ഫിലിം അധ്യാപകന്റെ വീടും പരിസരങ്ങളിലുമായി മൊബൈലിലാണ് ചിത്രീകരിച്ചത്.ഷോർട്ട് ഫിലിമിൽ മുഹമ്മദ് നാജിഹ് കാനമ്പറ്റ, സുഭാഷ് വാണിമേൽ എന്നിവരാണ് അഭിനയിച്ചത്. ജില്ലാ തലത്തിൽ സ്‌കൂളിലെ ഷോർട്ട് ഫിലിം ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ജൂറിയുടെയും സമൂഹമാധ്യമങ്ങളിലെ പ്രതികരണത്തിന്റെയും അടിസ്ഥാനത്തിലാണ് സംസ്ഥാന തല ജേതാക്കളെ പ്രഖ്യാപിച്ചത്.
പേരോട് സ്‌കൂൾ ജേർണലിസം ക്ലബ്ബിന്റെ നേത്യത്വത്തിൽ കഴിഞ്ഞ വർഷം ചിത്രീകരിച്ച 'ഇന്ന് അവധി' എന്ന ഷോർട്ട് ഫിലിമിന് സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമിയുടെ കുട്ടികളുടെ വിഭാഗത്തിൽ സ്‌പെഷൽ ജൂറി അവാർഡ് ലഭിച്ചിരുന്നു.ലഹരിക്കെതിരെ നെഹ്‌റു യുവ കേന്ദ്ര നടത്തിയ ഷോർട്ട് ഫിലിം മൽസരത്തിൽ 'നോ സ്‌മോക്കിംഗ്' എന്ന ഷോർട്ട് ഫിലിമിനും സ്‌പെഷൽ ജൂറി അവാർഡ് ലഭിച്ചിരുന്നു.മാപ്പിള കവി കുന്നത്ത് മൊയ്തുമാഷിനെ കുറിച്ച് 'മ്മ്‌ടെ മൊയ്തു മാഷ്' എന്ന ഡോക്യുമെന്ററിയും നേരത്തെ പുറത്തിറക്കിയിരുന്നു
#State #award #Perode #School's #shortfilm #addiction

































.png)









