ചെക്യാട്: [nadapuram.truevisionnews.com] ചെക്യാട് ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറെ താനക്കോട്ടൂർ തൊടുവയിൽ മുക്ക് മാവിലൻ കുന്ന് റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് മെംബർ നുസ്രത്ത് രയരോത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ തൊടുവയിൽ മഹമൂദ്, വി.കെ അബൂബക്കർ, ഖാലിദ് ചെറ്റക്കണ്ടി, പി.കെ മുഹമ്മദലി, ഒ.വി നാസർ, നൗഷാദ് രയരോത്ത്, സി.കെ മുനീർ, മഹമൂദ് പറമ്പത്ത്, മഹമൂദ് തൊടുവയിൽ, ഫൈസൽ പറയറാട്ട്, അബ്‌ദുല്ല നാലുകുറ്റി, സി.കെ അബ്ബാസ്, ടി മുഹമ്മദ്, ഫൈസൽ തൊടുവയിൽ, റഖീബ് മീത്തൽ, സുനിൽ കുമാർ, ആർ റഫീഖ്, കെ ഷംസീറ എന്നിവർ സംബന്ധിച്ചു.
Road inauguration of Thanakottoor, West









































