നാദാപുരം: (nadapuramnews.in) നാട്ടിൻ പുറങ്ങളിൽ ആവേശത്തിരയിളക്കി വടകര ലോകസഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജയുടെ ഒന്നാം ഘട്ട മണ്ഡല പര്യടനം.
നാടിന്റെ നന്മ കാക്കാനുള്ള പോരാട്ടത്തിന് കരുത്ത് പകർന്ന് ഹൃദയപക്ഷമായ ഇടതുപക്ഷത്തിന് പിന്തുണയേകാൻ ഞങ്ങളുണ്ടാകുമെന്ന പ്രഖ്യാപനമായി മാറുകയാണ് കെ കെ ശൈലജക്ക് സ്വീകരണ കേന്ദ്രങ്ങളിലെ വർദ്ധിച്ച ജനപങ്കാളിത്തം.
പൂക്കൾ വിതറിയും ബാൻഡ് മേളത്തിന്റെയും ശിങ്കാരിമേളത്തിന്റെയും അകമ്പടിയിൽ സ്നേഹനിർഭരമായ വരവേൽപ്പാണ് ലഭിച്ചത്.തുറന്ന വാഹനത്തിൽ സഞ്ചരിച്ച സ്ഥാനാർത്ഥിയെയും കാത്ത് പാതയോരങ്ങളിൽ നൂറുക്കണക്കിനു പേരാണ് കാത്തുനിന്നത്.
ഞായർ രാവിലെ മരുതോങ്കര മുണ്ടകുറ്റിയിലായിരുന്നു ആദ്യ സ്വീകരണം.തുവ്വാട്ട് പൊയിലെ സ്വീകരണത്തിന് ശേഷം കുണ്ടുത്തോട്ടിൽ വാളും പരിചയും നല്കി ഉജ്വല വരവേൽപ്പ്. തൊട്ടിൽ പാലം ടൗണിൽ വിദേശ സഞ്ചാരി ഹാരി ടീച്ചർക്കൊപ്പം സെൽഫിയെടുത്തത് വേറിട്ട കാഴ്ച്ചയായി.

കായക്കൊടി ശിങ്കാരിമേളത്തിൻ്റെ അകമ്പടിയിൽ സ്വീകരിച്ചാനയിച്ചു. കൈവേലിയിൽ കണിക്കൊന്ന നല്കി വരവേറ്റു. കരുകുളം പുഷ്പ്പവൃഷ്ടി നടത്തി സ്വീകരിച്ചു. ചുഴലി, വളയം, കുറുവന്തേരി, പാറക്കടവ്, തൂണേരി, വെള്ളൂർ, ഇരിങ്ങണ്ണൂർ, എടച്ചേരി, കല്ലാച്ചി, എന്നിവിടങ്ങളിലെ ഉജ്വല സ്വീകരണത്തിന് ശേഷം കുമ്മങ്കോട് സമാപിച്ചു.
മുണ്ടകുറ്റിയിൽ ഇകെ വിജയൻ എംഎൽഎയാണ് ഉദ്ഘാടനം പരിപാടി ചെയ്തത്. എൽഡിഎഫ് നേതാക്കളായ പി പി ചാത്തു, വി പി കുഞ്ഞികൃഷ്ണൻ ടി കെ രാജൻ ,ബോബി മൂക്കൻതോട്ടം,പി എം നാണു ,കരിമ്പിൽ ദിവാകരൻ, കെ കെ സുരേഷ്,എ എം റഷീദ് ,സമദ് നരിപ്പറ്റ, രജീന്ദ്രൻ കപ്പള്ളിഎന്നിവർ അനുഗമിച്ചു.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സി എച്ച് മോഹനൻ ,ശ്രീജിത്ത് മുടപ്പിലായി,അഡ്വ കെ പി ബിനിഷ, പ്രേംരാജ് കായക്കൊടി, എം കെ ശശി, അഡ്വ രാഹുരാജ്, കെ പി പ്രദീഷ് ,വത്സരാജ് മണലാട്ട്, ഇ കെ സജിത്ത് കുമാർ, പി ഭാസ്കരൻ, എൻ കെ ലീല,എം പി വിജയൻ,കെ ജി ലത്തീഫ്, എ റഷീദ്, കെ കെ മോഹൻ ദാസ് എന്നിവർ സംസാരിച്ചു.
#KKShailaja #vatakara #cpim #candidate










































