വാണിമേൽ: [nadapuram.truevisionnews.com] വാണിമേൽ കൂളിക്കുന്നിൽ ബിആർസി തുണേരിയുടെ ആഭിമുഖ്യത്തിൽ 'ഹിമം' സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ഭിന്നശേഷി സൗഹൃദ മനോഭാവവും സാമൂഹിക ബോധവും കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് നടത്തിയത്.
വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രദീപ് കുമാർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ മുർഷിന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബിപിസി ടി. സജീവൻ, എ.പി വെള്ളി, സി.പി ബിനീഷ്, അധ്യാപകരായ നൗഷാദ്, അൻവർ എന്നിവർ സംസാരിച്ചു. വാർഡ് അംഗം ബിന്ദു സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ രാജിഷ നന്ദിയും രേഖപ്പെടുത്തി.
'Himam' co-housing camp begins



































