നാദാപുരം :(nadapuram.truevisionnews.com) നാദാപുരത്ത് വീണ്ടുംചത്ത കോഴികളെ വിൽപ്പന നടത്തി.
ചത്ത കോഴിയെ വിൽക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിലാണ് നിരവധി ചത്ത കോഴികളെ കണ്ടെത്തിയത്.
തുടർന്ന് നാദാപുരം ആവോലത്തെ സി പി ആർ ചിക്കൻ സ്റ്റാൾ പൂട്ടിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യന്റെ നേതൃത്വത്തിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സൺ രജില കിഴക്കുംകരമൽ വാർഡ് മെമ്പർ കെ മധു മോഹൻ ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ബിജു മോൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ശ്രീദേവി എൻ, ഷിബിന എന്നിവർ ചേർന്നാണ് ചിക്കൻ സ്റ്റാളിൽ പരിശോധന നടത്തിയത് .

കടയ്ക്ക് 25000 രൂപ പിഴ ചുമത്തിയിട്ടുണ്ട്.
#Nadapuram #dead #chicken #sale #The #authorities #imposed #fine #chicken #stall #shop











































