വളയം: [nadapuram.truevisionnews.com] ആധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തിയാക്കിയ വളയം പൊലീസ് സ്റ്റേഷൻ ബഹുനില കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമായി. ശനിയാഴ്ച പകൽ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
ഇ.കെ. വിജയൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കേരള പൊലീസ് ഹൗസിങ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒരു കോടി 45 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്.
Inauguration of the new building of the Valayam Police Station









































