യാത്രാമൊഴി; പെൻഷനേഴ്‌സ് യൂണിയൻ നേതാവ് എം.കെ ഗോപാലകൃഷ്ണനെ അനുസ്മരിച്ചു

യാത്രാമൊഴി; പെൻഷനേഴ്‌സ് യൂണിയൻ നേതാവ് എം.കെ ഗോപാലകൃഷ്ണനെ അനുസ്മരിച്ചു
Jan 20, 2026 09:54 AM | By Krishnapriya S R

അരൂർ: [nadapuram.truevisionnews.com] അന്തരിച്ച പ്രമുഖ വാഗ്മിയും സർവീസ് പെൻഷനേഴ്‌സ് യൂണിയൻ നേതാവുമായ എം.കെ. ഗോപാലകൃഷ്ണനെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ അരൂർ ഏരിയ കമ്മിറ്റി അനുസ്മരിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ. ബാലകൃഷ്ണൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി.കെ. രാഘവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് സെക്രട്ടറി കെ. ഹേമചന്ദ്രൻ സ്വാഗതം ആശംസിച്ചു.

പി.വി. വിജയകുമാർ, കെ.കെ. രാമചന്ദ്രൻ, പി. വിജയൻ, പി.എം. രാജൻ, കെ.എം. മോഹൻദാസ്, രവി കൂടത്താംകണ്ടി, കുന്നോത്ത് രാധാകൃഷ്ണൻ, പി. സോമനാഥൻ, ജ്യോതിലക്ഷ്മി, എം.പി. ശശി, പി.കെ. ജ്യോതികുമാർ, എ.കെ. രാജീവൻ, ടി.വി. സാദാനന്ദൻ, എ. അജയകുമാർ എന്നിവർ യോഗത്തിൽ സംസാരിച്ചു.

Remembering M.K. Gopalakrishnan

Next TV

Related Stories
Top Stories










News Roundup