കല്ലാച്ചി: [nadapuram.truevisionnews.com] ചിയ്യൂർ സബ്സ്റ്റേഷനിൽ നിന്നും ഭൂഗർഭ കേബിൾ വഴി വൈദ്യുതി എത്തിക്കാനുള്ള പദ്ധതി നാട്ടുകാർക്ക് ഇരുട്ടടിയാകുന്നു. റോഡുകളിൽ ആഴത്തിൽ കുഴിയെടുത്ത ശേഷം അത് കൃത്യമായി മൂടാത്തതും ടാർ ചെയ്ത് പഴയപടിയാക്കാത്തതും കടുത്ത യാത്രാക്ലേശത്തിനാണ് വഴിയൊരുക്കുന്നത്.
കല്ലാച്ചി ഉൾപ്പെടെയുള്ള പ്രധാന ഭാഗങ്ങളിൽ വലിയ തോതിലാണ് റോഡ് വെട്ടിപ്പൊളിച്ചിരിക്കുന്നത്. ഇരുചക്ര വാഹനയാത്രക്കാരും കാൽനടയാത്രക്കാരും വലിയ തോതിലുള്ള ദുരിതമാണ് അനുഭവിക്കുന്നത്.
കുഴികൾ ശരിയായി മൂടാത്തതിനാൽ അന്തരീക്ഷത്തിൽ പൊടി ഉയരുന്നത് വ്യാപാരികൾക്കും വഴിയാത്രക്കാർക്കും മറ്റൊരു രീതിയിൽ ബുദ്ധിമുട്ടാവുന്നു.
Deep potholes on roads, difficult journey in Kallachi


























.jpeg)
.jpeg)






