നാദാപുരം: [nadapuram.truevisionnews.com] നാദാപുരം ടൗൺ എൻ.കെ കോംപ്ലക്സ്, കല്ലുവളപ്പിൽ റോഡ്, പൂച്ചാക്കൂൽ പള്ളി - മുജാഹിദ് പള്ളി റോഡ് എന്നിവിടങ്ങളിലെ ഇന്റർലോക്ക് ടാറിങ് പ്രവൃത്തികൾക്ക് തടസ്സമായിരുന്ന വാട്ടർ അതോറിറ്റി പൈപ്പ് സ്ഥാപിക്കൽ ആരംഭിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി, വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. അബ്ദുൽ ജലീൽ, അസീസ് തെരുവത്ത് എന്നിവർ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പ്രവൃത്തികൾക്ക് തുടക്കമായത്.
നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ ജനപ്രതിനിധികൾ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
Road renovations in Nadapuram paved the way

































.jpeg)
.jpeg)







