#chekyadsahakaranabank | ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് ഉന്നത വിജയികളെ അനുമോദിച്ചു.

#chekyadsahakaranabank | ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് ഉന്നത വിജയികളെ അനുമോദിച്ചു.
Jun 22, 2024 07:43 PM | By Adithya N P

പാറക്കടവ്:(nadapuram.truevisionnews.com) ചെക്യാട് ഗ്രാമ പഞ്ചായത്തിലെ എസ്.എസ്.എൽ.സി., പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ച് ആദരവ്-24 പരിപാടി നടത്തി. പഞ്ചായത്തിൽ നിന്നും മുഴുവൻ വിഷയങ്ങൾക്കും എ. പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ 99 വിദ്യാർത്ഥികളെയാണ് മൊമെന്റോയും സമ്മാനവും നൽകി അനുമോദിച്ചത്.

ചെക്യാട് ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡന്റ് പി.സുരേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. വളയം പോലീസ് സബ്ബ് ഇൻസ്പെക്ടർ എം.പി.വിഷ്ണു, ബാങ്ക് സെക്രട്ടറി കെ.ഷാനിഷ്കുമാർ, ചെക്യാട് കൃഷി ഓഫീസർ ഭാഗ്യലക്ഷ്മി, കെ.കെ.കുഞ്ഞബ്ദുള്ള മാസ്റ്റർ, കെ.പി.മോഹൻദാസ്, എം.കുഞ്ഞിരാമൻ, വി.കെ.ഭാസ്കരൻ, സി.എച്ച്. ഹമീദ് മാസ്റ്റർ, എൻ.കെ.കുഞ്ഞിക്കേളു, മോഹനൻ പാറക്കടവ്, അബ്ദുറഹിമാൻ പഴയങ്ങാടിയിൽ, കെ. സ്മിത എന്നിവർ സംസാരിച്ചു.

#Chekyat #Service #Cooperative #Bank #felicitated #the #top #winners.

Next TV

Related Stories
Top Stories