#KPA | കെപിഎ ജില്ലാ സമ്മേളനം ; സ്വാഗതസംഘം ഓഫീസ് നാദാപുരം പോലീസ് ബാരക്കിൽ തുറന്നു

#KPA |  കെപിഎ ജില്ലാ സമ്മേളനം ; സ്വാഗതസംഘം ഓഫീസ് നാദാപുരം പോലീസ് ബാരക്കിൽ തുറന്നു
Jun 28, 2024 02:02 PM | By Sreenandana. MT

 നാദാപുരം:(nadapuram.truevisionnews.com) കേരള പോലീസ് അസോസിയേഷൻ 38ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘം ഓഫീസ് നാദാപുരം പോലീസ് ബാരക്കിൽ ഡിവൈഎസ്പി ഷൈജു പി .എൽ ഉദ്ഘാടനം ചെയ്തു. ജൂലൈ 19, 20 തീയ്യതികളായി കല്ലാച്ചി ഓത്തിയിൽ ഓഡിറ്റോറിയത്തിലാണ് ജില്ലാ സമ്മേളനം നടക്കുന്നത്.

സ്വാഗതസംഘം ചെയർമാൻ ജിതേഷ് വി അധ്യക്ഷനായി. കൺവീനർ ശരത്ത് കൃഷ്ണ.പി സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം സുരേഷ് കുമാർ നന്ദിയും പറഞ്ഞു. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം അനിൽ കുമാർ സംസാരിച്ചു.

കെപിഎ ജില്ലാ സെക്രട്ടറി സുഖിലേഷ് , പ്രസിഡൻ്റ് ഷനോജ് ജില്ലാ ട്രഷറർ സജിത്ത് , സംസ്ഥാന നിർവാഹക സമിതി അംഗം സുധീഷ് കെ എന്നിവർ ഉൾപ്പെടെ സംഘടനയുടെ ജില്ലാ സംസ്ഥാന ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു

#KPA #District #Conference; #Welcome #team #office #opened #Nadapuram #Police #Barrack

Next TV

Related Stories
Top Stories