അരൂര്‍: [nadapuram.truevisionnews.com] പ്രവാസി വ്യവസായിയും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ നെല്ലോളി നാസറിന്റെ സഹായത്തോടെ നിർമ്മിച്ച വീട് രോഗിയായ യുവാവിന് കൈമാറി. ചേരാപുരം ചക്കുള്ളതിൽ ദാസനാണ് സ്നേഹവീട് ലഭിച്ചത്.
നിർമ്മാണം പൂർത്തിയാക്കിയ വീടിന്റെ താക്കോൽ ദാനം നെല്ലോളി നാസർ ദാസന്റെ കുടുംബത്തിന് കൈമാറി നിർവ്വഹിച്ചു. ചചടങ്ങിൽ പി. സൂപ്പി അധ്യക്ഷത വഹിച്ചു. വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുജീബ് റഹ്‌മാൻ, പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത എന്നിവർ മുഖ്യാതിഥികളായിരുന്നു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുഞ്ഞയാൽ കുനിങ്ങത്ത് (വേളം), എൻ.കെ ജൻസി (പുറമേരി), വി.എം ചന്ദ്രൻ, കെ. സജീവൻ, എ.കെ രാജീവൻ, കെ. റഫീക്ക്, കെ.പി സോമനാഥ്, കെ.പി ബാലൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു സംസാരിച്ചു.
House built with the help of Nelloli Nassar handed over











































