നാദാപുരം: (nadapuram.truevisionnews.com)തെരുവംപറമ്പിൽ സിപിഐ എം പ്രവർത്തകന് നേരെ അക്രമം തെരുവൻപറമ്പിലെ അങ്ങേക്കരായി അജീഷ് (40) നാണ് പരിക്കേറ്റത്.
ശനിയാഴ്ച രാത്രി ഒൻപതോടെ തെരുവംപറമ്പിൽമ്പിൽ റോഡരികിൽ വെച്ചാണ് മർദ്ദിച്ച് പരിക്കേൽപ്പിച്ചത്.



തലക്കും വാരിയെല്ലിനും പരിക്കേറ്റിട്ടുണ്ട്. നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട്ടേക്ക് കൊണ്ടുപോയി.
പ്രദേശത്തെ എംഎസ്എഫ് പ്രവർത്തകരായ ആദിൽ ,അൻഷിഫ് എന്നിവർ ചേർന്നാണ് മർദ്ദിച്ച് പരിക്കേൽപ്പിച്ചതെന്ന് അജീഷ് പറഞ്ഞു.
സിപിഐ എം രക്തസാക്ഷി ഈന്തുള്ളതിൽ ബിനുവിൻ്റെ പിതൃസഹോദര പുത്രനാണ്. വാഹന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഇടപെട്ടതിനിടെയാണ് സംഘർഷമുണ്ടായത്.
.
#Attack #on #CPIM #worker #in #Nadapuram












































