#vilangadlandslide | ദുരിതത്തിന്റെ പത്ത് നാൾ; പുറംലോകവുമായി ബന്ധപ്പെടാനാവാതെ വിലങ്ങാട്ടുകാർ

#vilangadlandslide | ദുരിതത്തിന്റെ പത്ത് നാൾ; പുറംലോകവുമായി ബന്ധപ്പെടാനാവാതെ വിലങ്ങാട്ടുകാർ
Aug 8, 2024 02:48 PM | By ADITHYA. NP

നാദാപുരം: (nadapuram.truevisionnews.com) ഉരുള്‍പൊട്ടൽ നാശം വിതച്ച് പത്ത് ദിവസമാകുമ്പോഴും പുറം ലോകവുമായി ബന്ധപ്പെടാനാവാതെ വിലങ്ങാട്ടുകാര്‍.

വിലങ്ങനാടിനെ പുറം ലോകവുമായി ബന്ധിപ്പിച്ചിരുന്ന നാല് പാലങ്ങളും പ്രധാന റോഡുകളും തകര്‍ന്നതോടെ ഇവരുടെ ജീവിതം ദുസഹമായിരിക്കുകയാണ്.

പാലൂര്‍ റോഡിലെ മുച്ചങ്കയം പാലം, മലയങ്ങാട് പാലം, വയനാട് പാലം, വാളൂക്ക് ഇന്ദിര നഗര്‍ പാലം എല്ലാം ഉരുളിൽ ഒലിച്ചു പോയി. പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗമായിരുന്ന ഉരുട്ടി പാലത്തിന്‍റെ ഒരുഭാഗവും അപ്രോച്ച് റോഡും തകര്‍ന്നു.

വിലങ്ങാട് ടൗണിൽ നിന്ന് വാളൂക്കിലേക്കുള്ള ടൗണ്‍പാലവും മലവെള്ളപ്പാച്ചിലെടുത്തു. കുറ്റല്ലൂര്‍, പന്നിയേരി പ്രദേശത്തെ ബന്ധിപ്പിക്കുന്ന മുച്ചങ്കയം പാലം ഉപയോഗിക്കാൻ പറ്റാതായി.

മഞ്ഞക്കുന്നിലെ റോഡ് പൂര്‍ണമായും ഇല്ലാതായി. ഇനി എങ്ങനെ എല്ലാം തിരിച്ച് പിടിക്കുമെന്ന് പ്രദേശവാസിയായ ഉസ്മാൻ ചോദിക്കുന്നു. ഉരുൾപൊട്ടലിൽ തകർന്നും മണ്ണും പാറയും നിറഞ്ഞും 56 വീടുകള്‍ വാസയോഗ്യമല്ലന്നാണ് കണ്ടെത്തൽ.

പാനോം, മഞ്ഞച്ചീളി, അടിച്ചിപ്പാറ, മലയങ്ങാട്, ആനക്കുഴി എന്നിവിടങ്ങളിലെ വീടുകള്‍ക്കാണ് നഷ്ടം. ഒന്‍പത് വ്യാപാരികള്‍ക്ക് കടകള്‍ നഷ്ടപ്പെട്ടു.

19 പേര്‍ക്ക് ഭാഗികമായും നാശനഷ്ടമുണ്ടായി. ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിക്കാത്തത് വ്യാപാര മേഖലയിലും കടുത്ത പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്.

ഉരുള്‍പൊട്ടൽ തകര്‍ത്ത വിലങ്ങാടിൻറെ വീണ്ടെടുപ്പ് ഉടൻ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

#Ten #Days #Misery #Unable #connect #with #the #outside #world #people #Valangad

Next TV

Related Stories
പാലം അടച്ചു; ചെറ്റക്കണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണി, ഗതാഗതം നിരോധിച്ചു

Sep 8, 2025 12:59 PM

പാലം അടച്ചു; ചെറ്റക്കണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണി, ഗതാഗതം നിരോധിച്ചു

ചെറ്റക്കണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണി ഗതാഗതം...

Read More >>
അധ്യാപക ദിനാചരണം; ശശി മാസ്റ്ററെയും ജെ സി സമീന ടീച്ചറെയും ആദരിച്ച് ജെ സി ഐ കല്ലാച്ചി

Sep 8, 2025 11:57 AM

അധ്യാപക ദിനാചരണം; ശശി മാസ്റ്ററെയും ജെ സി സമീന ടീച്ചറെയും ആദരിച്ച് ജെ സി ഐ കല്ലാച്ചി

അധ്യാപക ദിനാചരണം; ശശി മാസ്റ്ററെയും ജെ സി സമീന ടീച്ചറെയും ആദരിച്ച് ജെ സി ഐ...

Read More >>
 പ്രതീക്ഷയോടെ ജനങ്ങൾ; ചേട്യാലക്കടവ് പാലം പണി പുനരാരംഭിച്ചു, ഡിസംബറിൽ പൂർത്തിയാകുമോ എന്ന് ആശങ്ക

Sep 8, 2025 11:47 AM

പ്രതീക്ഷയോടെ ജനങ്ങൾ; ചേട്യാലക്കടവ് പാലം പണി പുനരാരംഭിച്ചു, ഡിസംബറിൽ പൂർത്തിയാകുമോ എന്ന് ആശങ്ക

ചേട്യാലക്കടവ് പാലം പണി പുനരാരംഭിച്ചു, ഡിസംബറിൽ പൂർത്തിയാകുമോ എന്ന്...

Read More >>
പങ്കാളിത്തം കൊണ്ട് ഹൃദ്യമായി; കുറ്റിക്കാട്ടിൽ കുടുംബ സംഗമം വേറിട്ട അനുഭവമായി

Sep 8, 2025 11:09 AM

പങ്കാളിത്തം കൊണ്ട് ഹൃദ്യമായി; കുറ്റിക്കാട്ടിൽ കുടുംബ സംഗമം വേറിട്ട അനുഭവമായി

കുറ്റിക്കാട്ടിൽ കുടുംബ സംഗമം വേറിട്ട അനുഭവമായി...

Read More >>
ത്യാഗമായിരുന്നു പ്രവാചക ജീവിതം -സയ്യിദ് ടി.പി.സി തങ്ങൾ

Sep 8, 2025 09:02 AM

ത്യാഗമായിരുന്നു പ്രവാചക ജീവിതം -സയ്യിദ് ടി.പി.സി തങ്ങൾ

നാദാപുരം ജാമിഅ: ഹാശിമിയ്യ മീലാദ് സംഗമം സയ്യിദ് ടി.പി.സി തങ്ങൾ ഉദ്ഘാടനം ചെയ്തു...

Read More >>
മോയീൻകുട്ടി വൈദ്യർ അക്കാദമിയിൽ ഓണാഘോഷം സമാപിച്ചു

Sep 7, 2025 09:58 PM

മോയീൻകുട്ടി വൈദ്യർ അക്കാദമിയിൽ ഓണാഘോഷം സമാപിച്ചു

മോയീൻകുട്ടി വൈദ്യർ അക്കാദമിയിൽ ഓണാഘോഷം...

Read More >>
Top Stories

News Roundup

//Truevisionall