നാദാപുരം: (nadapuram.truevisionnews.com)ജോലിക്കിടെ കർഷക തൊഴിലാളി മരത്തിൽ നിന്ന് വീണ് മരിച്ചു. നാദാപുരം അരയാക്കൂൽ താഴക്കുനി ബാലൻ (70) ആണ് മരിച്ചത്. ഞായറാഴ്ച പകൽ 1.30ഓടെയായിരുന്നു അപകടം.
വീടിന് സമീപത്തെ മരം മുറിക്കുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 10.30ഓടെ മരണം സംഭവിക്കുകയായിരുന്നു.
മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സിപിഐ (എം) നാദാപരം ടൗൺ ബ്രാഞ്ച് അംഗം, കെഎസ്കെടിയു നാദാപുരം മേഖലാ കമ്മിറ്റി മുൻ അംഗം, എ കണാരൻ ട്രസ്റ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
ഭാര്യ: വസന്ത. മക്കൾ: ജനീഷ്, ബിജു (ഗോകുലം ചിട്ടി), വിനീഷ് (ഡ്രൈവർ), ലാലു (ഡ്രൈവർ), ജിത്തു (കെഎസ്കെടിയു നാദാപുരം യൂണിറ്റ് പ്രസിഡന്റ്).

മരുമക്കൾ: സജീത (തെരുവംപറമ്പ്), അനുശ്രീ (മേമുണ്ട), ലിജി (വടകര), സുനിത (കുടക്), പ്രജിഷ (പാനൂർ).
സഹോദരങ്ങൾ: രാജൻ (സിപിഐ (എം) ടൗൺ ബ്രാഞ്ച് അംഗം), കൃഷ്ണൻ (കച്ചവടം, ചാലപ്പുറം), രാധ, ലീല, പരേതരായ കുമാരൻ, നാണു, നാരായണി.
#worker #fell #from #tree #while #cutting #tree #died



































.jpeg)







